HOME
ARTS
CURRENT AFFAIRES
CRICKET
CELEBRATIONS
LIVE SPORTS
TOURISM
G.K TRANSLATION
CELEBRATION VIDEOS LIVE EVENT
WORLD CUP 2014
Malayalam translation of Jhon Keats famous poem 'To Autumn' translated by
ശിശിരത്തിന്നീഹാരസ്നിഗ്ധമാം ഫലപുഷ്കലകാലം,മലരുന്ന തപനന്റെ ആത്മ്സുഹ്രുതൻ; എങ്ങിനെ കനിഞ്ഞു നിറക്കണമെന്നതിഗൂഡമായിചിന്തിചുപോയ് ഫലങ്ങളാൽ പുല്ലിറതനിലൊഡൂം മുന്തിരിവല്ലരികളും; പൂപ്പലെറ്റൊരിതരുവിനെ അപ്പിൾപഴങ്ങലാൽ ചായ്ക്കുവൻ , അഖിലാഫലക്കാമ്പിലും പാകം നിറക്കുവാൻ ; കക്കിരി ചീർക്കാൻ, ഹേസലിൻ തോടുതുടിപ്പിചിടുവാൻ മധുരമാമന്തസ്സാരത്തോടെ; ഏറ്റം നാമ്പുകിളർപ്പിചിടുവാൻ വീണ്ടുമധികം , അനന്തരം തേനീചകൾക്ക് പൂവുകൾ ഒരിക്കലുമോടുങ്ങാത്ത ചൂടുദിനളെന്നവ ചിന്തിചീടും വരെ; ഈർപ്പമുള്ളോരറകൾ തുളുമ്പിച്ചോരി ഗ്രീഷ്മത്തിന് . സമൃദ്ധിമധ്യേ നിൻ സാന്നിദ്ധ്യമറിയാത്തതാര്? വെളിയിലാരൊക്കെപ്പരിതിയാലും കണ്ടെതിയേക്കാം നീയലസ്സമായൊരു കളപ്പുരതന്നിലിരികുന്നതും പാറ്റുന്ന കാറ്റുനിൻ കുന്തളമാലോലമുയർത്തിക്കൊണ്ട്; അതുമല്ലെങ്കിൽ പാതികൊയ്തവാരം തന്നിൽ ഗാഡനിദ്രയിൽ അവീൻപുഷ്പധൂമത്തിന്നാലസ്യമേറ്റ്, നിൻകൊളുത്താവേള- യൊഴിവാക്കിയൊരാകറ്റകളും അവക്കിടയിലെ ഇരട്ടപുഷ്പങ്ങളും പിന്നിടക്കൊരുചുമട്ടാളിനെപ്പോൽ പരിശ്രമീച്ചിടുന്നൊ - രുനീർച്ചാലിനുകുറുകെ തൻ തൂങ്ങുന്ന മൂർദ്ധാവ് താങ്ങുവാൻ അല്ലെങ്കിലൊരു ചക്കിനരികിൽ ശാന്തമായുറ്റനോട്ടത്താലെ അന്ത്യമാമൊരു കിനിചിലും നോക്കി നീയൊരുപാടുനേരം . എവിടെ ആ വസന്തത്തിൻ ഗീതം ? ഓ അതെവിടെ? അവരെക്കുറിച്ചാലോചിക്കാതെ നിനക്കുമുണ്ട് നിന്റെതായസംഗീതം ലോലമർത്ത്യമാമൊരഹസ്സിൽ മേഘക്കൂട്ടങ്ങൾ കാന്തി പടർത്തിടുമ്പോൾ കച്ചിതിങ്ങും വിതാനത്തെ അരുണാഭയാൽ സ്പർശിച്ചിടുമ്പോൾ കൂട്ടമായാർത്തനാദത്തോടെ ചെറുവണ്ടുകൾതൻ വിലാപം ആറ്റിറമ്പോരാതെ വില്ലോകൂട്ടത്തിൽനിന്നും , വാനോളമുയരത്തിൽ അല്ലെങ്കിൽ മന്ദമാരുതൻ അലകൾക്കൊപ്പമാണ്ടുപോയ് എകരസീമയിൽ ചെമ്മരിയാടുകൾതൻ ഉച്ചവിലാപം; ചീവിടുകൾ പാടി , മൂന്നുമടങ്ങതിമധുരമായ് ഉദ്യാനവളപ്പിൽ ചുമലച്ചങ്കൻ കുരുവികൾ ചൂളമിട്ടു, പിന്നെ ഉരുണ്ടുകൂടിയ മീപൽപ്പഷികൾ വാനിൽ ചിലപിലകൂട്ടി . |
No comments:
Post a Comment